Skip to main content

വിഷു വിപണിയുമായി പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്

 കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വിഷു വിപണി ആരംഭിച്ചു. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജയശ്രീ വിപണി ഉദ്ഘാടനം ചെയ്തു. പൂക്കോട്ടുകാവ് സെന്‍ട്രല്‍ ജംങ്ഷനില്‍ ഏപ്രില്‍ 13 വരെയാണ് വിഷു വിപണി. പച്ചക്കറികളും വിവിധ കുടുംബശ്രീ ഉല്‍പ്പന്നങ്ങളും വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. കുടുംബശ്രീക്ക് 10 ശതമാനം ലാഭം ലഭിക്കുന്ന വിധത്തിലാണ് വില്‍പന. വിറ്റുവരവായി ലഭിക്കുന്ന തുക  കുടുംബശ്രീ ജില്ലാ മിഷനിലേക്ക് അടക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും  പ്രാദേശിക കര്‍ഷകര്‍ക്കും വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപണി ഒരുക്കിയിരിക്കുന്നത്.  പരിപാടിയില്‍ വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

date