Skip to main content

കുടുംബശ്രീ ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു വിജയികള്‍ക്ക് മെയ് 17ന് അവാര്‍ഡുകള്‍ വിതരണം ചെയ്യും

 

 

കുടുംബശ്രീ ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച അയല്‍ക്കൂട്ടമായി ശ്രീകൃഷണപുരം സി.ഡി.എസിലെ ഭാഗ്യശ്രീ അയല്‍ക്കൂട്ടം. ഷോളയൂര്‍ പഞ്ചായത്ത് സമിതി-ട്രൈബലിലെ 'ഒളി' അയല്‍ക്കൂട്ടമാണ് രണ്ടാം സ്ഥാനത്ത്. ഷൊര്‍ണൂര്‍ സി.ഡി.എസിലെ 'നന്ദനം' അയല്‍ക്കൂട്ടം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച എ.ഡി.എസ് ആയി ശ്രീകൃഷണപുരം സി.ഡി.എസിലെ പുന്നംപറമ്പ് ഒന്നാം സ്ഥാനവും വിളയൂര്‍ സി.ഡി.എസിലെ കൂരാച്ചിപ്പടി, ഷൊര്‍ണൂര്‍ സി.ഡി.എസിലെ ആന്തൂര്‍ക്കുന്ന് രണ്ടും മൂന്നും സ്ഥാനവും നേടി. കാര്‍ഷികേതര മേഖലയിലെ മികച്ച സി.ഡി.എസ് ആയി ശ്രീകൃഷ്ണപുരം ബ്ലോക്കിലെ ശ്രീകൃഷ്ണപുരം സി.ഡി.എസ് ഒന്നാം സ്ഥാനവും പട്ടാമ്പി ബ്ലോക്കിലെ വിളയൂര്‍ സി.ഡി.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംയോജന പ്രവര്‍ത്തനത്തിന് (തനത് പ്രവര്‍ത്തനം) മികച്ച സി.ഡി.എസ് ആയി പട്ടാമ്പി ബ്ലോക്കിലെ 'വിളയൂര്‍' സി.ഡി.എസ് ഒന്നാം സ്ഥാനവും ശ്രീകൃഷ്ണപുരം ബ്ലോക്കിലെ 'ശ്രീകൃഷ്ണപുരം' സി.ഡി.എസ് രണ്ടാം സ്ഥാനവും നേടി. മികച്ച ഓക്സിലറി ഗ്രൂപ്പ് ആയി വിളയൂര്‍ സി.ഡി.എസിലെ 'നീലാംബരി' ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച ഊരു സമിതിയായി അഗളി പഞ്ചായത്ത് സമിതിയിലെ 'ദൈവഗുണ്ട്/ജെല്ലിപ്പാറ' ഒന്നാം സ്ഥാനവും ഷോളയൂര്‍ പഞ്ചായത്ത് സമിതിയിലെ വടക്കേ കടമ്പാറ, ദാസന്നൂര്‍ രണ്ടാം സ്ഥാനവും പുത്തൂര്‍ പഞ്ചായത്ത് സമിതിയിലെ 'എലച്ചിവഴി' മൂന്നാം സ്ഥാനവും നേടി.

മികച്ച പഞ്ചായത്ത് സമിതി ട്രൈബല്‍ വികസനത്തില്‍ അട്ടപ്പാടി ബ്ലോക്കുകളിലെ 'അഗളി പഞ്ചായത്ത് സമിതി' ഒന്നാം സ്ഥാനവും 'പുത്തൂര്‍ പഞ്ചായത്ത് സമിതിയും' 'ഷോളയൂര്‍ പഞ്ചായത്ത് സമിതിയും' രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സാമൂഹ്യ വികസനം/ ജെന്‍ഡര്‍ എന്നിവയില്‍ മികച്ച സി.ഡി.എസ് ആയി ശ്രീകൃഷ്ണപുരം ബ്ലോക്കിലെ 'വെള്ളിനേഴി സി.ഡി.എസ് ഒന്നാം സ്ഥാനം നേടി. കുഴല്‍മന്ദം ബ്ലോക്കിലെ 'കുത്തനൂര്‍' സി.ഡി.എസ് രണ്ടാം സ്ഥാനവും പട്ടാമ്പി ബ്ലോക്കിലെ 'വിളയൂര്‍' സി.ഡി.എസ് മൂന്നാം സ്ഥാനവും നേടി. മികച്ച ബഡ്‌സ് ആയി ആലത്തൂര്‍ സി.ഡി.എസി ലെ 'ആലത്തൂര്‍ ബഡ്‌സ്' ഒന്നാം സ്ഥാനവും ശ്രീകൃഷ്ണപുരം സി.ഡി.എസിലെ 'ശ്രീകൃഷ്ണപുരം ബഡ്‌സ്' രണ്ടാം സ്ഥാനവും തൃത്താല സി.ഡി.എസിലെ 'തൃത്താല ബഡ്സ്' മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച ജി.ആര്‍.സി ആയി ശ്രീകൃഷ്ണപുരം സി.ഡി.എസി ലെ 'ശ്രീകൃഷ്ണപുരം ജി.ആര്‍.സി' ഒന്നാം സ്ഥാനവും പട്ടാമ്പി സി.ഡി.എസി ലെ 'കൊപ്പം ജി.ആര്‍.സി' രണ്ടാം സ്ഥാനവും നേടി. കാര്‍ഷിക മേഖല & മൃഗ സംരക്ഷണം എന്നിവയില്‍ മികച്ച സി ഡി എസ് ആയി ശ്രീകൃഷ്ണപുരം ബ്ലോക്കിലെ 'വെള്ളിനേഴി സി.ഡി.എസ്' ഒന്നാം സ്ഥാനവും പട്ടാമ്പി ബ്ലോക്കിലെ 'വിളയൂര്‍ സി.ഡി.എസ്' രണ്ടാം സ്ഥാനവും നേടി. മികച്ച 'മീ' (ഗ്രൂപ്പ്)  തിരുമ്മിറ്റക്കോട് സി.ഡി.എസിലെ 'ഐശ്വര്യ അമൃതം ഫുഡ്‌സ്' ഒന്നാം സ്ഥാനവും വിളയൂര്‍ സി.ഡി.എസിലെ സ്നേഹിത കാന്റീന്‍ രണ്ടാം സ്ഥാനവും അഗളി പഞ്ചായത്ത് സമിതിയിലെ 'ഫ്രഷ് ഗ്രീന്‍ വെജിറ്റബിള്‍' മൂന്നാം സ്ഥാനവും നേടി. മികച്ച 'മീ' (Individual) ആയി തൃത്താല സി.ഡി.എസിലെ 'ലമോസ് വാല്യ അഡിഷന്‍' ഒന്നാം സ്ഥാനവും വെള്ളിനേഴി സി.ഡി.എസിലെ 'ശക്തി ഓയില്‍ മില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച ഓക്സിലറി ഗ്രൂപ്പ് 'മീ' ആയി വിളയൂര്‍ സി ഡി എസ് ലെ 'നീലാംബരി ഗ്രൂപ്പ്' ഒന്നാം സ്ഥാനം നേടി.
45 ഓളം അപേക്ഷകളില്‍ നിന്നും ഫീല്‍ഡ് വിസിറ്റ് നടത്തി ഒന്നാം ഘട്ട പ്രാഥമിക പരിശോധനയും പാലക്കാട്് നേരിട്ടവതരണം നടത്തിയതിനുശേഷവുമാണ് ഓരോ വിഭാഗത്തിനുള്ള അവാര്‍ഡുകള്‍ തെരഞ്ഞെടുത്തത്. മികച്ച അയല്‍ക്കൂട്ടം, മികച്ച എ.ഡി.എസ്, മികച്ച സി.ഡി.എസ് എന്നിങ്ങനെ 14 ഇനങ്ങളിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഒന്നാം സ്ഥാനം ലഭിച്ചവരുടെ സംസ്ഥാനതല തെരഞ്ഞെടുപ്പ് ഏപ്രില്‍ 21 ന് നടത്തും. വിജയികളായവര്‍ക്ക് കുടുംബശ്രീയുടെ ഇരുപത്തിയേഴാം വാര്‍ഷികദിനമായ മെയ് 17ന് അവാര്‍ഡുകള്‍ വിതരണം ചെയ്യും. യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ കെ ചന്ദ്രദാസ്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ഉണ്ണികൃഷ്ണന്‍, കൃഷ്ണദാസ്, അനുരാധ, പ്രോഗ്രാം മാനേജര്‍ ജിജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date