അറിയിപ്പുകള്
ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷന് നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പൊതുപരീക്ഷ ജൂലൈ 10 മുതല്‍ 28 വരെ നടക്കും. 2024ല്‍ പുതുതായി ഒന്നാം വര്‍ഷ രജിസ്ട്രേഷന് നടത്തി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒന്നാം വര്‍ഷ പരീക്ഷക്കും 2024 ജൂലൈയില്‍ ഒന്നാം വര്‍ഷ തുല്യതാ പരീക്ഷയെഴുതി രണ്ടാം വര്‍ഷപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടാം വര്‍ഷ പരീക്ഷക്കും രജിസ്റ്റര്‍ ചെയ്യാം.
നേരത്തെ പരീക്ഷയെഴുതിയവര്‍ക്ക് ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ക്കും അപേക്ഷിക്കാം. പിഴയില്ലാതെ മെയ് ഏഴ് വരെയും 50 രൂപ ഫൈനോടെ മെയ് 14 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ ഫീസ് അടയ്ക്കാം.
സൗജന്യ പരിശീലനം
കേന്ദ്ര സര്‍ക്കാറിന്റെ ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ ടു വീലര്‍ മെക്കാനിക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-45. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് മൂന്ന്. ഫോണ്‍: 9447276470.
കൂടിക്കാഴ്ച 28ന്
പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കും. യോഗ്യത: എം എസ് ഓഫീസില്‍ ജിഎന്‍എം. ശമ്പളം: 15,000 രൂപ. 2025 ഏപ്രില്‍ ഒന്നിന് 40 വയസ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 28ന് രാവിലെ 10ന് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം ആശുപത്രിയില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 04962557270, 9446163032.
ഗുണഭോക്ത്യ സംഗമം
കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മുഖേന 2024-25ല്‍ സേഫ് ഭവന പൂര്‍ത്തീകരണ ധനസഹായം അനുവദിച്ച 72 പേരുടെ ഗുണഭോക്ത്യ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് എം കെ നദീറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ ശിവദാസന്‍ നായര്‍, മുംതാസ് ഹമീദ്, രജിത സത്യന്, കെ വി സുഹറ, എന്‍ ശിയോലാല്‍, ടി കെ മീന, പി അശ്വതി, എന്‍ അബൂബക്കര്‍, പട്ടികജാതി വികസന ഓഫീസര്‍ എസ് സുനില്‍ കുമാര്‍, സീനിയര്‍ ക്ലര്‍ക്ക് കെ സി അബ്ദുല്‍ സലാം, എസ്സി പ്രോമോട്ടര്‍ പി പി രമ്യ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments