Skip to main content

മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലെ എസ്‌കലേറ്റര്‍ ഉടന്‍ ശരിയാക്കും-  മേയര്‍ ഡോ. ബീന ഫിലിപ്പ്

കോഴിക്കോട് മോഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിനു സമീപമുള്ള എസ്‌കലേറ്റര്‍ ഉടന്‍ ശരിയാക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. എസ്‌കലേറ്ററിന്റെ തകരാറിലായ ഭാഗങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ ചുമതലപ്പെട്ട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടിന്തര പ്രാധാന്യത്തോടെ കണ്ട് പരമാവധി രണ്ടു മാസത്തിനകം എസ്‌കലേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കാമെന്ന് കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. 

എസ്‌കലേറ്ററിന്റെ മൂന്ന് ചക്രങ്ങള്‍ തിരിക്കുന്ന ബെല്‍റ്റാണ് തകരാറിലായത്. ഇതു പരിഹരിക്കാന്‍ മൂന്ന് മാസത്തെ സമയമാണ് കമ്പനി ആവശ്യപ്പെട്ടത്. എന്നാല്‍ അടിന്തര പ്രാധാന്യത്തോടെ കണ്ട് പരമാവധി വേഗത്തില്‍ എസ്‌കലേറ്റല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കോര്‍പറേഷന്‍ കമ്പനി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. കേടുപാടുകള്‍ സംഭവിച്ച ചില ഭാഗങ്ങള്‍ അളവെടുത്ത് പുതുതായി നിര്‍മിക്കേണ്ടതിനാലാണ് താമസം നേരിടുന്നതെന്ന് മേയര്‍ പറഞ്ഞു. 
 
അഞ്ചുവര്‍ഷം മുമ്പാണ് സംസ്ഥാനത്തെ ആദ്യ എസ്‌കലേറ്റര്‍ കം ഫൂട്ട്ഓവര്‍ ബ്രിഡ്ജ് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചത്.
 

date