Post Category
അങ്കണവാടി കം ക്രഷ് ഉദ്ഘാടനം
നാദാപുരം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ശിശു സൗഹൃദ-സ്ത്രീ സൗഹൃദ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച അങ്കണവാടി കം ക്രഷ് ഡോ. രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. നാദാപുരം 21ാം വാര്‍ഡിലെ വയലിലെ സ്‌കൂള്‍ അങ്കണവാടിയോട് ചേര്‍ന്നാണ് ഗ്രാമപഞ്ചായത്തിലെ ആദ്യ അങ്കണവാടി കം ക്രഷ് സ്ഥാപിച്ചത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷരായ സി കെ നാസര്‍, ജനീദ ഫിര്‍ദൗസ്, എം സി സുബൈര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് കണയ്ക്കല്‍, വി അബ്ദുല്‍ ജലീല്‍, എ കെ സുബൈര്‍, നിസാര്‍ എടത്തില്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments