ക്യാഷ് അവാർഡിന് അപേക്ഷിക്കാം
കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരുടെ മക്കളില്‍ നിന്നും 2024-25 അധ്യയന വർഷം മികച്ച വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. 10, പ്ലസ്ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർക്കും, സിബിഎസ്ഇ/ഐസിഎസ്ഇ കോഴ്സുകളിൽ എല്ലാ വിഷയത്തിലും എ വണ്‍ അല്ലെങ്കിൽ 90% മുകളിൽ മാർക്ക് നേടിയവർക്കും ക്യാഷ് അവാര്‍ഡ് നല്‍കും. ഡിഗ്രി, പി.ജി (പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ) കോഴ്സുകളിൽ 60% മുകളിൽ മാർക്ക് നേടി ഉന്നത വിജയം കൈവരിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും 2024-25 അധ്യയന വർഷം കലാകായിക സാംസ്കാരിക രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വിദ്യാർഥികൾക്കും ക്യാഷ് അവാര്‍ഡ് നൽകും. അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 31-നകം ബോർഡിന്റെ വെബ്സൈറ്റായ www.peedika.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491-2545121.
- Log in to post comments