Post Category
ജില്ലാ ആശുപത്രി ട്രോമാകെയര്‍ യൂണിറ്റ് ഉദ്ഘാടനം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും
ജില്ലാ ആശുപത്രി അടിയന്തിര ചികിത്സാരംഗത്ത് നൂതന സംവിധാനങ്ങളോടെ ഒരുക്കിയ ട്രോമാകെയര്‍ യൂണിറ്റിന്‍റെ ഉദ്ഘാടനം നാളെ (ഡിസംബര്‍ 31) വൈകിട്ട് അഞ്ചിന് ആരോഗ്യ-സാമൂഹിക നീതി-വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി മുഖ്യാതിഥിയാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ. ശാന്തകുമാരി, നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. നാരായണദാസ്, സ്ഥിരം സമിതി അംഗങ്ങള്‍, മെംബര്‍മാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് കെ. രമാദേവി എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments