ബാലസംരക്ഷണ സമിതി അംഗങ്ങള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു
ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ എത്തിക്കുന്നതിന് ഭാഗമായി കുട്ടികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതിനും ത്രിതല പഞ്ചായത്തുകള്‍-നഗരസഭകളിലും ബാലസംരക്ഷണ സമിതികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അദ്ധക്ഷമാര്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അംഗങ്ങളായിട്ടുള്ള സമിതികള്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അവകാശാധിഷ്ഠിത ബാലസൗഹൃദ കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ നാല് മേഖലകളിലായാണ് ബാലസംരക്ഷണ സമിതിയിലെ അംഗങ്ങള്‍ക്ക് പരിശീലനം നടക്കുന്നത്. നിലവിലെ സര്‍ക്കാര്‍, സര്‍ക്കാരിതര ബാലസംരക്ഷണ സംവിധാനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ കുട്ടികളുടെ സംരക്ഷണം ഉന്നമനത്തിനും ക്രിയാത്മകമായ പദ്ധതികള്‍ നടപ്പാക്കാത്തനിനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയത്.
ലക്കിടി പഞ്ചായത്തു കമ്മ്യൂണിറ്റി ഹാളില്‍ തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളിലും ബാലസംരക്ഷണ കമ്മിറ്റി അംഗങ്ങള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒറ്റപ്പാലം എം..എല്‍.എ പി. ഉണ്ണി പരിപാടി ഉദ്ഘടനം ചെയ്തു. തൃത്താല എം.എല്‍.എ വി.ടി.ബല്‍റാം മുഖ്യ പ്രഭാഷണം നടത്തി. 'തദ്ദേശ സ്വയംഭരണ സര്‍ക്കാരും കുട്ടികളും' എന്ന വിഷയത്തില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി.ജെ ആന്‍റണി, 'ബാലനീതി നിയമം ഐ.സി.പി.എസ് പദ്ധതികള്‍' എന്ന വിഷയത്തില്‍ പാലക്കാട് ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ കെ. ആനന്ദന്‍, 'ലോക്കല്‍ ഫണ്ട് ഓഡിറ്റ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍' എന്ന വിഷയത്തില്‍ ഉഷ, 'മാതൃക പദ്ധതി അവതരണം പദ്ധതി രൂപീകരണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍' എന്ന വിഷയത്തില്‍ കില റിസോഴ്സ് പേഴ്സണ്‍ സി.പി.ജോണ്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
- Log in to post comments