Post Category
വനിത മതിലിനായി വരമതില്‍ തീര്‍ത്ത് ശേഖരീപുരം ഗ്രന്ഥശാല
വനിതാ മതില്‍ വിജയിപ്പിക്കുക എന്ന ആഹ്വാനവുമായി ശേഖരീപുരം ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ വരമതില്‍ സംഘടിപ്പിച്ചു. കവയിത്രിയും വിദ്യാര്‍ത്ഥിനിയുമായ കാദംബരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ദയ, വിക്ടോറിയ കോളേജ് മലയാള വിഭാഗം മേധാവി പ്രൊഫ.അജിത, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. കാസിം, ബാലസംഘം ജില്ലാ കണ്‍വീനര്‍ രാഹേഷ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രവീന്ദ്രന്‍, നാണിക്കുട്ടി, എസ് രാധാമണി, അമൃത, സുചിത്ര തുടങ്ങിയവര്‍ സംബന്ധിച്ചു. നിരവധി വനിതകള്‍ ചിത്രം വരച്ച് വനിത മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
date
- Log in to post comments