Skip to main content

പൊലീസ് -എക്സൈസ് ഓഫീസര്‍ : കായികക്ഷമതാ പരീക്ഷ 11 മുതല്‍

ജില്ലയില്‍ പൊലീസ് വകുപ്പില്‍ സിവില്‍ പൊലീസ് ഓഫീസര്‍(കാറ്റഗറി നമ്പര്‍ 064/17), വനിതാ സിവില്‍ പൊലീസ് ~ഓഫീസര്‍(066/17), എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ്     ഓഫീസര്‍(065/17),തസ്തികകളിലേയ്ക്ക് അട്ടപ്പാടി ബ്ലോക്കിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ തെരഞ്ഞെടുപ്പിനുള്ള കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും ഡിസംബര്‍ 11 മുതല്‍ 16 വരെ കോട്ടത്തറ ആരോഗ്യമാതാ ഹൈസ്കൂളില്‍ നടക്കും. അര്‍ഹരായവര്‍ക്ക്  പ്രവേശന ടിക്കറ്റുകള്‍ ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖയും പ്രവേശന ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി രാവിലെ ആറിന് സ്കൂളിലെത്തണമെന്ന് ജില്ലാ പി.എസ്.സി.ഓഫീസര്‍ അറിയിച്ചു. പ്രവേശന ടിക്കറ്റ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ നേരിട്ടെത്തണം. 

date