Post Category
സോളാര്‍ പമ്പ് സെറ്റിന് അപേക്ഷിക്കാം
ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ രണ്ട് എച്ച്.പി മുതല്‍ അഞ്ച് എച്ച്.പി വരെ ശേഷിയുളള പമ്പ് സെറ്റുപയോഗിച്ച് ജലസേചനം നടത്തുന്ന കര്‍ഷകര്‍ക്ക് നിലവിലുളള പമ്പ്സൈറ്റുകള്‍ മാറ്റി, സോളാര്‍ പമ്പ് സെറ്റാക്കി മാറ്റുന്ന പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
60 ശതമാനം സബ്സിഡിയും 30 ശതമാനം ബാങ്ക് വായ്പയായും 10 ശതമാനം ഗുണഭോക്തൃ വിഹിതമായും നിശ്ചയിച്ചിട്ടുളള പദ്ധതിയില്‍ ജലസേചനാവശ്യം കഴിഞ്ഞുളള മിച്ചമായ വൈദ്യുതി കെ.എസ്.ഇ.ബി.എല്‍ ഗ്രിഡിലേക്ക് നല്‍കി വരുമാനം നേടാം. താത്പര്യമുളളവര്‍ പത്ത് ദിവസത്തിനകം ബന്ധപ്പെട്ട കൃഷിഭവനില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0491 254182, 918819409
date
- Log in to post comments