Skip to main content

കടമ്പഴിപ്പുറം- ചിരട്ടിമല- വേങ്ങശ്ശേരി പാത ഉദ്ഘാടനം ഇന്ന് 

 

പൊതുമരാമത്ത് വകുപ്പ് ബജറ്റില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി ചെലവില്‍ നവീകരണം പൂര്‍ത്തീകരിച്ച കടമ്പഴിപ്പുറം- ചിരട്ടിമല- വേങ്ങശ്ശേരി പാത ഇന്ന് (ജനുവരി 19) രാവിലെ 10ന് പൊതുമരാമത്ത്- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കായോട്ടുകാവ് മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ പി. ഉണ്ണി എം.എല്‍.എ അധ്യക്ഷനാവും. അഞ്ചു കിലോമീറ്റര്‍ റോഡില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഓവുചാലുകളും കലുങ്കുകളും സംരക്ഷണഭിത്തിയുടെ നിര്‍മാണവും പ്രവൃത്തിയില്‍ ഉള്‍പ്പെടുന്നു. പൊതുമരാമത്ത് വകുപ്പ് കോഴിക്കാട് ഉത്തരമേഖലാ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.ജി വിശ്വജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ -ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, അംഗങ്ങള്‍, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. ശ്രീലേഖ, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.

date