Skip to main content

വൃക്ഷത്തൈ പരിപാലന മത്സര പദ്ധതി  ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ജിസം ഫൗണ്ടേഷന്റെ സഹകരണത്തോടെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍ മുഖേന നടപ്പിലാക്കി വരുന്ന ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് വൃക്ഷതൈ പരിപാലന മത്സര പദ്ധതിയുടെ ഉദ്ഘാടനം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അയിഷ ടി.പി അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് മാസ്റ്റര്‍, മൈജി മൊബൈല്‍ വേള്‍ഡ് കേരള പ്രൊപ്രൈറ്റര്‍ ജെയ്സന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസ നേര്‍ന്നു. വൃക്ഷതൈ പരിപാലന മല്‍സരത്തിന്റെ നടപടിക്രമങ്ങളെ സംബന്ധിച്ച് ഗ്രീന്‍ ക്ലീന്‍ കോ ഓര്‍ഡിനേറ്റര്‍ ഇക്ബാല്‍ സംസാരിച്ചു.
ചടങ്ങില്‍ താമരശ്ശേരി മണ്ണ് സംരക്ഷണ ഓഫീസര്‍ ഡോ എം.ടി രഞ്ജിത്ത് സ്വാഗതവും ഓവര്‍സീയര്‍ ചി ബാബുദാസ് നന്ദിയം പറഞ്ഞു. ജില്ലയില്‍ വിവിധ വിദ്യാലയങ്ങളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ കലാപരിപാടിയും നടന്നു.

date