Skip to main content

മെഗാ നറുക്കെടുപ്പ് വിജയികള്‍ക്കുളള സമ്മാനദാനം 18-ന്

 

 കേരളഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി ഗ്രാമവ്യവസായ കമ്മീഷനും  സംസ്ഥാനത്തെ ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ഓണം-ബക്രീദ് മേള സമ്മാനപദ്ധതിയുടെ  മെഗാ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുളള സമ്മാനദാനം  ഡിസംബര്‍ 18-ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍  നടക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ 319865, 329600 കൂപ്പണ്‍ നമ്പറുകളാണ് സമ്മാനാര്‍ഹമായിരിക്കുന്നത്. സമ്മാനാര്‍ഹര്‍ നേരിട്ടെത്തി സമ്മാനം കൈപറ്റേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04912534392.

date