Skip to main content

ഹരിത കേരള മിഷന്‍- ജല സുരക്ഷ ഉപ മിഷന്‍ അംഗങ്ങള്‍ക്ക് പരിശീലനം 15 മുതല്‍

 

    തദ്ദേശ സ്വയംഭരം സ്ഥാപനങ്ങളിലെ ഹരിത കേരള മിഷന്‍- ജലസുരക്ഷ ഉപമിഷന്‍ സാങ്കേതിക സമിതി അംഗങ്ങള്‍ക്കുളള പരിശീലനം ഡിസംബര്‍ 15 ന് തുടങ്ങും . പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഡിസംബര്‍ 15,16 തിയ്യതികളിലും ഒറ്റപ്പാലം ബ്ലോക്കിലെ പഞ്ചായത്തുകള്‍ക്ക് 18, 19 തിയ്യതികളിലും ശീകൃഷ്ണപുരം  ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ക്ക് 20, 21 തിയ്യതികളിലും തൃത്താല ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ക്ക് 22, 23 തിയ്യതികളിലും പരിശീലനം നല്‍കും. 
    ജില്ലാ പഞ്ചായത്ത് ഹാളില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ക്ക് 15,16 തിയ്യതികളിലും മലമ്പുഴ, പാലക്കാട് ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ക്ക് 18, 19 തിയതികളിലും ചിറ്റൂര്‍, കൊല്ലങ്കോട് ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ക്ക് 20, 21 തിയതികളിലും ആലത്തൂര്‍, നെന്മാറ ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ക്ക് 26, 27 തിയതികളിലും കുളല്‍മന്ദം ബ്ലോക്കിലെ പഞ്ചായത്തുകള്‍ക്ക് 26, 27 തിയതികളില്‍  കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കും.
    പാലക്കാട്, മലമ്പുഴ, ചിറ്റൂര്‍, കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുളള പരിശീലനം  ജില്ലാ പഞ്ചായത്ത് ഹാളിലും തൃത്താല, പട്ടാമ്പി, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുളള പരിശീലനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും 2018 ജനുവരി  മൂന്ന്, നാല് തിയതികളില്‍ നടക്കും. നഗരസഭകള്‍ക്കുളള പരിശീലനം ഡിസംബര്‍ 22, 23 തിയതികളില്‍ ജില്ലാ പഞ്ചായത്ത് ഹാളിലുമാണ് നടക്കുക. 

date