Skip to main content

 ഹരിത കേരളം മിഷന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് വിജയികളെ പ്രഖ്യാപിച്ചു

 

        ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ പൊതുവിഭാഗത്തില്‍ എറണാകുളം സ്വദേശി ടി.ജെ. വര്‍ഗ്ഗീസും  വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ കൊല്ലം, ആയൂര്‍ സ്വദേശി  എസ്. ഗോകുലും ഒന്നാം സ്ഥാനം നേടി. പൊതുവിഭാഗത്തില്‍ ഒന്നാം സമ്മാനമായി 10,000/- രൂപയും വിദ്യാര്‍ഥി വിഭാഗത്തില്‍ 7,500/- രൂപയും കാഷ് അവാര്‍ഡായി നല്‍കും.  പൊതു വിഭാഗത്തില്‍  രണ്ടാം സ്ഥാനം        മലപ്പുറം സ്വദേശി ഇഹ്ഷാന്‍ ജാവിദ് എന്‍, മൂന്നാം സ്ഥാനം കാസര്‍കോഡ് സ്വദേശി . ദീപേഷ് പുതിയപുരയില്‍ തുടങ്ങിയവര്‍ നേടി. ഇവര്‍ക്ക് 7,500/-,  5,000/- രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കും. വിദ്യാര്‍ഥി വിഭാഗത്തില്‍ എറണാകുളം സ്വദേശി രാഹുല്‍ ബേബി  രണ്ടാം സ്ഥാനവും പാലക്കാട് സ്വദേശി രതീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  ഇവര്‍ക്ക് യഥാക്രമം 5000, 2500 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും. കാഷ് അവാര്‍ഡിനു പുറമെ അവാര്‍ഡ് ജേതാക്കള്‍ക്ക് സാക്ഷ്യപത്രവും നല്‍കും. എന്‍.എസ്.സുമേഷ് , മാത്യു കോളിന്‍സ്, വി.സി.ഗിരീഷ് , വിനോദ് അത്തോളി, ഷബീര്‍ തുറക്കല്‍, എം.വൈശാഖ് എം.പി.പ്രജീഷ് , കെ. ബി മിഥുന്‍ , നസീര്‍ ഇടപ്പാള്‍ എന്നിവര്‍ക്ക് പ്രോത്സാഹനസമ്മാനമായി സാക്ഷ്യപത്രം ലഭിക്കും.  
       

date