Skip to main content

എസ്.സി. പ്രൊമോട്ടര്‍ നിയമനം 

   

 ജില്ലയിലെ എസ്.സി. പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുളള കൂടിക്കാഴ്ച്ച ഡിസംബര്‍ 16, 19 തിയതികളില്‍ രാവിലെ 10-ന്  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ 16-ന് പി.എസ്.സി പരീക്ഷ നടക്കുന്നതിനാല്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഡിസംബര്‍ 19-ലെ  കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. അപേക്ഷ നല്‍കിയവര്‍ ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും  സ്വയം സാക്ഷിപ്പെടുത്തിയ പകര്‍പ്പും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.സാമൂഹ്യ പ്രവര്‍ത്തനം നടത്തിയവര്‍ പ്രവര്‍ത്തനം തെളിയിക്കുന്ന റവന്യൂ അധികാരിയുടെ സര്‍ട്ടിഫിക്കറ്റിന്‍റെ അസലും പകര്‍പ്പും നല്‍കണം.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04912505005

date