Skip to main content

റസിഡന്‍റ് ട്യൂട്ടര്‍ ഒഴിവ്

 

 പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിലുളള ഗവ.പ്രീമെട്രിക്  ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനമേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റെസിഡന്‍റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബിരുദവും ബി.എഡുമാണ് യോഗ്യത. നിലവില്‍ വടക്കഞ്ചേരി ഗവ.പ്രീമെട്രിക്ക് ഹോസ്റ്റലില്‍ ഒരു പുരുഷ മേട്രണ്‍ കം ട്യൂട്ടറിന്‍റെ ഒഴിവാണ് ഉളളത്. വൈകീട്ട് നാല് മുതല്‍ അടുത്ത ദിവസം രാവിലെ എട്ട് വരെയാണ് പ്രവൃത്തി സമയം. പ്രതിമാസം 12000/- രൂപ ഓണറേറിയം ലഭിക്കും. കംപ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ അപേക്ഷ ബയോഡേറ്റ സഹിതം ഡിസംബര്‍ 16-ന് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ നാലാം നിലയില്‍  പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8547630131, 04922-222133
 

date