Skip to main content

പോറ്റി വളര്‍ത്തല്‍ പദ്ധതി: വ്യക്തികള്‍ക്ക് അപേക്ഷിക്കാം

 

ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പാക്കുന്ന പോറ്റി വളര്‍ത്തല്‍ പദ്ധതിയിലൂടെ കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് അവസരമൊരുക്കുന്നു. മാതാപിതാക്കള്‍ക്ക് വളര്‍ത്താന്‍ സാധിക്കാത്ത കുട്ടികള്‍, നിയമപരമായി ദത്ത് നല്‍കാന്‍ സാധിക്കാത്ത കുട്ടികള്‍, ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികള്‍ എന്നിവരെ സ്ഥാപനങ്ങളില്‍ നിര്‍ത്തുന്നതിനു പകരം മറ്റൊരു കുടുംബാന്തരീക്ഷത്തില്‍ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇവരെ സംരക്ഷിക്കാന്‍ താല്‍പര്യമുള്ള വിവാഹിതരും അല്ലാത്തവരുമായ വ്യക്തികള്‍ നിശ്ചിത മാതൃകയില്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നീ രേഖകളുമായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുന്‍സിപ്പല്‍ കോംപ്ലക്സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട് 0491- 2531098, 8281899468

date