പി.ഒ.എസ് മെഷീന് മുഖേന വില്ക്കാന് നിര്‍ദ്ദേശം
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാന പ്രകാരം 2018 ജനുവരി ഒന്നുമുതല്‍ സബ്സിഡി നിരക്കിലുളള രാസവളങ്ങളായ യൂറിയ, സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ് എന്‍.പി.കെ കോംപ്ലക്സ് വളങ്ങള്‍, ഡൈ അമോണിയം ഫോസ്ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് (എം.ഓ.പി) എന്നിവയും സിറ്റി കംപോസ്റ്റും ചെറുകിട വ്യാപാരികള്‍ പി.ഓ.എസ് മെഷീന് വഴി മാത്രമേ വില്ക്കാന് പാടുളളൂവെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കര്‍ഷകര്‍ ആധാര്‍ കാര്‍ഡു സഹിതം എത്തി വിരലടയാളം പതിച്ചാണ് വളം വാങ്ങേണ്ടത്. ചെറുകിട വ്യാപാരികള്‍ പി.ഓ.എസ് മെഷീനും സ്റ്റോക്ക് രജിസ്റ്ററും സഹിതം കൃഷി ഭവനിലെ കൃഷി ഓഫീസറെ സമീപിച്ച് അന്നത്തെ ക്ലോസിങ്ങ് സ്റ്റോക്ക് സാക്ഷ്യപ്പെടുത്തേണ്ടതാണ്. അതിന്‍പ്രകാരം പി.ഓ.എസ് മെഷിനിലെ സ്റ്റോക്ക് പൂജ്യം ആകുന്നതാണ്. പി.ഓ.എസ് മെഷീനില്‍ സ്റ്റോക്ക് പുതുക്കി രേഖപ്പെടുത്തുന്നതിനായി ചെറുകിട വ്യാപാരികള്‍ സ്റ്റോക്ക് രജിസ്റ്റര്‍, പി.ഓ.എസ് മെഷീന്, ആധാര്‍കാര്‍ഡ്, എം.എഫ്.എം.എസ് ഐ.ഡി എന്നിവ സഹിതം കല്മണ്ഡപത്തുളള കുന്നന്നൂര്‍ സ്റ്റേറ്റ് സീഡ് ഫാം ഹാളില്‍ എത്തണം.
- Log in to post comments