Skip to main content

കണ്ടുകെട്ടിയ വാഹനങ്ങള്‍ 29 ന് ലേലം ചെയ്യുന്നു

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി : സ്‌കോളര്‍ഷിപ്പ്,  ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിനുളള അപേക്ഷ ക്ഷണിച്ചു

 

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-19 (നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക്) അദ്ധ്യയന വര്‍ഷത്തേയ്ക്ക് സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുളള അപേക്ഷകള്‍ ക്ഷണിച്ചു. റ്റി.റ്റി.സി, ഐ.റ്റി.ഐ/ഐ.റ്റി.സി, പ്ലസ് ടു, ഡിഗ്രി കോഴ്‌സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍, വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങിയിട്ടുളളതുമായ അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷ ഫാറം വാങ്ങി പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവയോടൂകൂടി ആഗസ്റ്റ് 21 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട മേഖലാ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്‌മെന്റിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മാത്രമേ ലാപ്‌ടോപ്പ് വിതരണത്തിന് പരിഗണിക്കുകയൂളളൂ. മറ്റ് സംസ്ഥാനങ്ങളില്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആ കോഴ്‌സുകള്‍ കേരള ഗവ. അംഗീകൃതമാണെന്ന് സ്ഥാപനമേധാവി രേഖപ്പെടുത്തണം. ഒരു കോഴ്‌സിന് ഒരു പ്രാവശ്യം മാത്രമേ സ്‌കോളര്‍ഷിപ്പ് നല്‍കുകയുളളൂ എന്നതിനാല്‍ ഒരു പ്രാവിശ്യം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ വീണ്ടും ആ കോഴ്‌സ് കാലയളവിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. അപൂര്‍ണ്ണമായ അപേക്ഷകളോ നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളോ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. കുടുതല്‍ വിവരങ്ങള്‍ക്ക് അതത് മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍ - 0471 2460667, 2460397

 

 

കണ്ടുകെട്ടിയ വാഹനങ്ങള്‍ 29 ന് ലേലം ചെയ്യുന്നു

കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാരിലേക്ക്  കണ്ടുകെട്ടിയ   വാഹനങ്ങള്‍ കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജൂലൈ 29  ന് രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും. ലേല നിബന്ധനകളും വ്യവസ്ഥകളും കോഴിക്കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും  കോഴിക്കോട് ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാം.  വാഹനങ്ങള്‍ കോഴിക്കോട് ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. ബന്ധപ്പെട്ട ഓഫീസ് മേധാവികളുടെ അനുവാദത്തോടെ പരിശോധിക്കാം.  ഫോണ്‍ : 0495  2372927.

 

 

കാസറഗോഡ്, കണ്ണൂര്‍ : മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍  സിറ്റിംഗ് മാറ്റി

 

കാസറഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഉണ്ടായ  കനത്ത കാലവര്‍ഷവും കടല്‍ക്ഷോഭവും കാരണം പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ ജൂലൈ 25 ന് രാവിലെ 10 മണിക്ക് കാസറഗോഡ് ഗവ. ഗസ്റ്റ് ഹൗസില്‍ വെച്ചും 26 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ വെച്ചും മത്സ്യത്തൊഴിലാളികളുടെ വായ്പകളില്‍ കടാശ്വാസം അനുവദിക്കുന്നത് സംബന്ധിച്ച് നടത്താനിരുന്ന തെളിവെടുപ്പ് മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. തെളിവെടുപ്പിനുളള അടുത്ത സിറ്റിംഗ് തീയതി പിന്നീട് അറിയിക്കും. 

 

 

സീറ്റ് ഒഴിവ്

ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയില്‍ ബി.സി.എ കോഴ്‌സില്‍ എസ്.സി/എസ്.ടി വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റില്‍ ഒഴിവുകളുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഇന്ന് (ജൂലൈ 24) ന് രാവിലെ 11 മണിക്ക് കോളേജില്‍ ഹാജരാകണം. ഫോണ്‍ - 0490 2393985.

 

 

ഗവ. സ്ഥാപനങ്ങളില്‍ സോളാര്‍ ഓണ്‍ലൈന്‍ യു.പി.എസ് : അപേക്ഷ  25 വരെ സ്വീകരിക്കും

 

ഗവ. സ്ഥാപനങ്ങളില്‍ ഒന്ന് മുതല്‍ 25 കിലോ വാട്ട് വരെ വൈദ്യൂത ശേഷിയുളള സോളാര്‍ ഓണ്‍ലൈന്‍ യു.പി.എസ് സ്ഥാപിക്കുന്നതിനുളള അനെര്‍ട്ടിന്റെ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജൂലൈ 25 വരെ നീട്ടി. www.anert.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പകല്‍ വൈദ്യൂതി ഉപഭോഗം കൂടിയ സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജത്തിന്റെ ലഭ്യത പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി വൈദ്യുത നില സ്ഥിരതയോടെ നില നിര്‍ത്തുന്നതിനുളള സംവിധാനമാണ് സോളാര്‍ യു.പി.എസ്. സൗരോര്‍ജ്ജ ലഭ്യത കുറയുന്ന സാഹചര്യത്തില്‍, സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് കുറവ് വരുന്ന വൈദ്യൂതി, ശൃംഖലയില്‍ നിന്ന് ഉപയോഗപ്പെടുത്തുവാന്‍ കഴിയും എന്നതാണ് സോളാര്‍ യു.പി.എസിന്റെ പ്രത്യേകത. സൗരോര്‍ജ്ജ വൈദ്യൂതിയിലൂടെ നിലവിലെ വൈദ്യുത ബില്‍ ഗണ്യമായി കുറയ്ക്കുവാന്‍ സാധിക്കും. സോളാര്‍ യു.പി.എസ് സ്ഥാപിക്കുന്നതിനും ഒരു കിലോവാട്ടിനു ഏകദേശം എണ്‍പതിനായിരും രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പദ്ധതിചെലവിന്റെ 30 ശതമാനം തുക സബ്‌സിഡിയായി ലഭിക്കും. വെയില്‍ ലഭ്യതയുളള 10 m2  സ്ഥലം 1 KW  സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് ആവശ്യമാണ്. വൈദ്യൂത ഉപഭോഗത്തിനസുരിച്ച് വ്യത്യസ്ത മാതൃകകളിലുളള യു.പി.എസുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളെയോ 1800 425 1803 എന്ന ട്രോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാം. 

 

 

ഗതാഗത നിയന്ത്രണം

 

 പരിയങ്ങാട് - കൊണാറമ്പ് - പെരുവയല്‍ - പള്ളിത്താഴം റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ (24-07-2019) പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.  ഊര്‍ക്കടവ്, കായലം ഭാഗത്തു നിന്നും കോഴിക്കോട്, മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെറൂപ്പ - പെരുവയല്‍ വഴിയും തിരിച്ചും പോകേണ്ടതാണ്. പെരുവയല്‍ ഭാഗത്തു നിന്നും പന്തീരങ്കാവ്  ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പൂവാട്ടുപറമ്പ്,  പെരുമണ്ണ വഴിയും തിരിച്ചും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

 

 

 

 

date