Skip to main content

ചെറുകിട വ്യവസായ സംരംഭകര്‍ക്ക് സുരക്ഷാ പരിശീലനം

 

 സേഫ്റ്റി കൗണ്‍സില്‍ ഓഫ് കേരള, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ഒക്ടോബര്‍ 10 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 5.30 വരെ കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സുരക്ഷാ പരിശീലനം പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രഥമശുശ്രൂഷ, അഗ്‌നിശമന ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി, ഫാക്ടറി നിയമങ്ങളും ചട്ടങ്ങളും, ജോലിസ്ഥലത്തെ സുരക്ഷാ സംവിധാനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നടക്കും.  ഫോണ്‍: 9447766734

date