നെഹ്‌റു യുവ കേന്ദ്ര ജില്ലാ യുവജന കണ്‍വെന്‍ഷന്‍ നടത്തി
നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട് സംഘടിപ്പിച്ച ജില്ലാ യുവജന കണ്‍വെന്‍ഷന്‍ വിദേശകാര്യ- പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര സംഗതന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.എസ്. മനോരഞ്ജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഓള്‍ ഇന്ത്യ റേഡിയോ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോബ് കുര്യന്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍, നെഹ്‌റു യുവ കേന്ദ്ര മുന്‍ സ്റ്റേറ്റ് ഡയറക്ടര്‍ സതീഷ്.എസ് എന്നിവര്‍ ആശംസിച്ചു. ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ സനൂപ്.സി സ്വാഗതവും പി.ജയപ്രകാശ് നന്ദിയും പറഞ്ഞു.
കണ്‍വെന്‍ഷനില്‍ ഈ വര്‍ഷത്തെ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡ് ആവള ബ്രദേഴ്സ് കലാസമിതി ഏറ്റുവാങ്ങി. സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റര്‍ന്‍ഷിപ് 2018 ന്റെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചേതന കലാസമിതി വട്ടോളി, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സിന്‍സിയര്‍ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചേളന്നൂര്‍, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വന്ദന കലാസമിതി ചേളന്നൂര്‍ എന്നിവര്‍ക്ക് പുരസ്‌ക്കാരം സമര്‍പ്പിച്ചു. സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും എസ്ബിഎസ്‌ഐ 2018 സര്‍ട്ടിഫിക്കറ്റു വിതരണവും നടത്തി.
കണ്‍വെന്‍ഷന്റെ ഭാഗമായി ഗാന്ധിയന്‍ ജീവിതാനുഭവങ്ങള്‍ എന്ന ചിത്രപ്രദര്‍ശനവും നടന്നു.
സമയം മാറ്റി
ഡിസംബര്‍ 26 ന് രാവിലെ 10.30 ന് നടക്കാനിരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം അന്നേദിവസം 11.30 ലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ദ്വിദിന യോഗ പരിശീലനം
ജില്ല ആയൂര്‍വ്വേദ ആശുപത്രിയില്‍ യോഗ പ്രകൃതി ചികിത്സ യൂനിറ്റിന്റെ കീഴില്‍ എട്ട് വയസ്സിനും 17 വയസിനും ഇടയില്‍ പ്രായമായ കുട്ടികള്‍ക്കായി ഡിസംബര്‍ 26, 27 (രണ്ട് ദിവസം) തീയതികളില്‍ രാവിലെ 10.30 മുതല്‍ 11.30 വരെ യോഗ പരിശീലനം നടത്തും. കുട്ടികളിലുണ്ടാവുന്ന പഠനവൈകല്യം, ശ്രദ്ധക്കുറവ്, അമിത ദ്വേഷ്യം എന്നിവയ്ക്കാണ് യോഗ പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 8075258044.
ജൈവകൃഷി: അവാര്‍ഡുകള്‍ നല്‍കുന്നു
ജൈവകൃഷി വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയ നിയമസഭാ നിയോജക മണ്ഡലം, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് സംസ്ഥാനതലത്തിലും മികച്ച ജൈവ കാര്‍ഷിക ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതലത്തിലും കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അവാര്‍ഡുകള്‍ നല്‍കും. 2018 ഏപ്രില്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ നടപ്പാക്കിയ
ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും വിവിധ വിളകളുടെ വിവരങ്ങളുമാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന കോര്‍പ്പറേഷന് മൂന്ന് ലക്ഷവും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന മുനിസിപ്പാലിറ്റികള്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും - ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന നിയമസഭാ നിയോജക മണ്ഡലങ്ങള്‍ക്ക് യഥാക്രമം പതിനഞ്ച് ലക്ഷം, പത്ത് ലക്ഷം, അഞ്ച് ലക്ഷം രൂപയും നല്‍കും. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം കോഴിക്കോട് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസിലോ അതാത് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ ജനുവരി 15 -നകം സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷകള്‍ ബന്ധപ്പെട്ട കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലും ലഭ്യമാണ്. ഫോണ്‍- 0495 2370897.
- Log in to post comments