സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് വിതരണം ആറിന്
തൊഴില്‍ നൈപുണ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് വിതരണം ജനുവരി ആറിന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ തൊഴില്‍ നൈപുണ്യ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷണന്‍ നിര്‍ച്ചഹിക്കും. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കേരളത്തിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും കൂടുതല്‍ തൊഴില്‍ സൗഹൃദമാക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള തൊഴിലിടങ്ങളെ മികവിന്റെ അടിസ്ഥാനത്തില്‍ ആദരിക്കുകയാണ്. സര്‍ക്കാരിന്റെ തൊഴില്‍ നയത്തില്‍ പ്രഖ്യാപിച്ച സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് പദ്ധതിയില്‍ തൊഴിലിടങ്ങളിലെ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അപഗ്രഥിച്ച് 2018 വര്‍ഷത്തെ ഗ്രേഡിങ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മികവിന്റെ വജ്ര- സുവര്‍ണ- രജത- സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. എം.കെ രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
- Log in to post comments