1500 ഓളം കലാപ്രതിഭകള്‍ പങ്കെടുക്കും; സര്‍ഗോത്സവത്തിന് ഇന്ന് തുടക്കം
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന കുട്ടികളുടെ സംസ്ഥാന തല കലാമേളയായ സര്‍ഗോത്സവത്തിന് കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ ഇന്ന് (ജനു.നാല്) തുടക്കം. 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്നും 114 പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്നുമെത്തുന്ന ആയിരത്തി അഞ്ഞുറോളം വിദ്യാര്‍ത്ഥികള്‍ സര്‍ഗോത്സവത്തില്‍ പങ്കെടുക്കും. രാവിലെ 8.30 ന് കാരപ്പറമ്പ് ജങ്ക്ഷനില്‍ നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് കലോത്സവം ആരംഭിക്കുക.
പരമ്പരാഗത ഗോത്ര നൃത്തം-ഗോത്ര ഗാനം, സംഘനൃത്തം, നാടോടി നൃത്തം, നാടകം തുടങ്ങിയ കലാരൂപങ്ങളുമായി വിദ്യാര്‍ത്ഥികള്‍ മൂന്നു നാള് ജില്ലയില്‍ കലാവിരുന്നൊരുക്കും. സീനിയര്‍ വിഭാഗത്തില്‍ 19 ഇനങ്ങളിലും ജൂനിയര്‍ വിഭാഗത്തില്‍ 12 ഇനങ്ങളിലുമാണ് മത്സരം. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ജനു അഞ്ച് രാവിലെ ഒന്‍പതിന് തൊഴില്‍ -എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന് നിര്‍വഹിക്കും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും ജനു.ആറ് വൈകീട്ട് അഞ്ചിന് പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ - നിയമ-സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലന് നിര്‍വ്വഹിക്കും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. മികച്ച റിപ്പോര്‍ട്ടിന് പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കും എഫ്.എം റേഡിയോകള്‍ക്കും ഇത്തവണ പ്രത്യേക അവാര്‍ഡുണ്ട്.
- Log in to post comments