Skip to main content

സോഷ്യല്‍ സയന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ഇന്ന്  മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

 

നാഷ്ണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെ (കേരളം) ആഭിമുഖ്യത്തില്‍ കൊഴിഞ്ഞാമ്പാറ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കുന്ന സോഷ്യല്‍ സയന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ഇന്ന് (ജനുവരി നാല്) രാവിലെ 9.30 ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കെ. ബാബു എം.എല്‍.എ അധ്യക്ഷനാവും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമൂഹ്യശാസ്ത്ര വിഷയങ്ങളുടെ വൈവിധ്യമാര്‍ന്ന ഉപരിപഠന സാധ്യതകളെ സംബന്ധിച്ച് പ്രതിപാദിക്കുന്ന സെമിനാറും ഇന്ത്യക്കകത്തും പുറത്തുമുള്ള സുപ്രധാന സര്‍വ്വകലാശാലകള്‍, കലാലയങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവയടങ്ങിയ പോസ്റ്ററുകളുടെ പ്രദര്‍ശനവും നടക്കും.

പരിപാടിയില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.കെ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.മുരുകദാസ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ധന്യ, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാര്‍ങധരന്‍, കോളെജ് പ്രിന്‍സിപ്പാള്‍ എ.കെ അമല, ചിറ്റൂര്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി.ഹേമ എന്നിവര്‍ സംസാരിക്കും. ന്യൂഡല്‍ഹി നാഷ്ണല്‍ ലോ യൂണിവേഴ്‌സിറ്റി ഇക്കണോമിസ്റ്റ് സെമിനാര്‍ നയിക്കും.

date