ഗതാഗത നിരോധനം
കൊയിലാണ്ടി - മുത്താമ്പി - അഞ്ചാംപീടിക റോഡില്‍ കൊയിലാണ്ടി മുതല്‍ മുത്താമ്പി വരെയുളള ഭാഗത്ത് ടാറിങ്് നടക്കുന്നതിനാല്‍ നാളെ (ജനുവരി 16) മുതല്‍ പ്രവൃത്തി തീരുന്നതുവരെ കൊയിലാണ്ടിയില്‍ നിന്നും മുത്താമ്പി - അരിക്കുളം - അഞ്ചാംപീടിക വഴി പേരാമ്പ്രയിലേക്ക് പോകുന്ന വാഹനങ്ങല്‍ കൊയിലാണ്ടി ഫ്ളൈഓവര്‍ വഴി കുറുവങ്ങാട്, അണേലക്കടവ് വഴി മുത്താമ്പിയിലേക്ക് പ്രവേശിക്കണം. പേരാമ്പ്രയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരുന്ന വാഹനങ്ങള്‍ തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
കോഴിക്കോട് ജില്ലയിലെ കരിക്കാംകുളം - മാങ്കാവ് എം.എല്‍.എ റോഡില്‍ ചെമ്പ്ര പാലം മുതല്‍ കോട്ടൂളി വരെ ബി.എം ആന്‍ഡ് ബി.സി പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 15) മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോട്ടൂളി നിന്നും സിവില്‍ സ്റ്റേഷന് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തൊണ്ടയാട് ബൈപ്പാസ് മലാപ്പറമ്പ് വഴിയ തിരിച്ചും പോകണം.
- Log in to post comments