Skip to main content

ഇന്നലെ എത്തിയ പ്രവാസികളില്‍ 12 പേരെ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന്‍ ചെയ്തു

 

 
ക്വാലാലംപൂരില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ (മെയ് 10) വന്നിറങ്ങിയ 20 പാലക്കാട്ടുകാരില്‍ 12 പേരെ നിരീക്ഷണത്തിനായി എലപ്പുള്ളിയിലെ അഹല്യ ഹെറിറ്റേജ്‌ലേക്ക് മാറ്റി പാര്‍പ്പിച്ചു.

മടങ്ങിയെത്തിയവരില്‍ മൂന്നു പേര്‍ ഗര്‍ഭിണികളാണ്. രണ്ടുപേര്‍ 10 വയസ്സിനു താഴെയുള്ള കുട്ടികളും രണ്ടുപേര്‍ മുതിര്‍ന്ന പൗരന്മാരുമാണ്. ബാക്കിയുള്ള 13 പേരില്‍ ഒരാള്‍ ഗര്‍ഭിണിയായ യുവതിയുടെ ഭര്‍ത്താവുമാണ്. അതിനാല്‍ ഇവര്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാം. ബാക്കിയുള്ള 12 പേരാണ് അഹല്യ ഹെറിറ്റേജില്‍  നിരീക്ഷണത്തില്‍ ഉള്ളത്.

വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ഇന്ന് (മെയ് 11) പുലര്‍ച്ചെ എത്തിയ 12 പേരെയാണ് ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
 
വിമാനത്താവളത്തിലെ പരിശോധനയ്ക്കു ശേഷമാണ് ഗര്‍ഭിണികളെയും കുട്ടികളെയും മുതിര്‍ന്ന പൗരന്മാരേയും  വീടുകളിലേക്ക് പറഞ്ഞയക്കുകയും മറ്റുള്ളവരെ സര്‍ക്കാര്‍ ക്വറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.

ഐ.എന്‍.എസ് ജലാശ്വയില്‍ എത്തിയ 26 പേര്‍ നിരീക്ഷണത്തില്‍

മാലിദ്വീപില്‍ നിന്നും പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് ജലാശ്വയില്‍ ഇന്നലെ (മെയ് 10) കൊച്ചിയിലെത്തിയ 26 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. മാലിദ്വീപില്‍ നിന്നും 30 പാലക്കാട് സ്വദേശികളാണ് തിരിച്ചുവന്നത്. ഇവരില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ള നാലുപേരടങ്ങുന്ന കുടുംബത്തെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബാക്കിയുള്ളതില്‍ 19 പേര്‍ അഹല്യ ഹെറിറ്റേജിലും ഏഴുപേര്‍ ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലാണ്.

നിലവില്‍ 68 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ നിലവില്‍ 68 പ്രവാസികളാണ് ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 24 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 18 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയിലുള്ള ഏഴുപേരും ഉള്‍പ്പെടെയാണിത്. കരുണ മെഡിക്കല്‍ കോളേജില്‍ ഇന്നലെ നിരീക്ഷണത്തിലായിരുന്ന രണ്ട് കുടുംബങ്ങളിലെ ആറുപേര്‍ കൂടി ഇന്ദ്രപ്രസ്ഥ ഹോട്ടലിലേക്ക് മാറിയതിനെ തുടര്‍ന്നാണ് ഇവിടെ ഏഴുപേരായത്.

date