Skip to main content

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി 1107.50 രൂപയും സ്വര്‍ണ്ണ വളയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

 

 

ചളവറ യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയും തോട്ടിങ്കല്‍ അബ്ദുറഹ്മാന്റെ മകളുമായ റ്റി.റൈഹാന മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1107.50 രൂപയും സ്വര്‍ണ്ണവളയും ചളവറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കൈമാറി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി സത്യബാലന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിലാസിനി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിനിത, അസിസ്റ്റന്റ് സെക്രട്ടറി ഗ്ലോറി, എന്നിവര്‍ പങ്കെടുത്തു.

date