പ്രളയസാധ്യത തള്ളിക്കളയാനാവില്ല രണ്ട് തരത്തില്‍ സമീപിക്കണം 'വാര്‍ഡ്തല കമ്മിറ്റിയും പഞ്ചായത്ത്തല കോവിഡ് പ്രതിരോധ കമ്മിറ്റിയും'
2018, 2019 വര്‍ഷത്തിലെ പ്രളയം, ഉരുള്‍പ്പെട്ടല്‍ പ്രശ്നങ്ങളും കോവിഡ് കാലഘട്ടത്തിലെ ആരോഗ്യ പ്രശ്നങ്ങളും നേരിടാന്‍ ഇരും സാഹചര്യങ്ങളും മുന്നില്‍ കണ്ടുള്ളരണ്ട് തലത്തിലുള്ള സമീപനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വാര്‍ഡ്തല കമ്മിറ്റിയും പഞ്ചായത്ത്തല കോവിഡ് പ്രതിരോധ കമ്മിറ്റിയും രൂപീകരിച്ചു.കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടക്കണം.
'വാര്‍ഡ്തല കമ്മിറ്റി
മഴക്കാലപൂര്‍വ്വ രോഗങ്ങള്‍ തടയുന്നതിനുള്ള ശുചീകരണ-മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി വാര്‍ഡ്തല കമ്മിറ്റി രൂപീകരിച്ചു. ഇതിന്റെ ഭാഗമായി വാര്‍ഡ്തല കമ്മിറ്റിയില്‍ ആരോഗ്യ-പോഷക-ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വാര്‍ഡ്തല കമ്മിറ്റി സജ്ജീവമാക്കാന്‍ എം.എല്‍.എമാര്‍ക്ക് നിര്‍ദേശം നല്‍കി. വാര്‍ഡ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.എച്ച്.എം 10000 രൂപയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 5000 രൂപയും ശുചിത്വമിഷന്‍ 10000 രൂപയും അനുവദിക്കും.
പഞ്ചായത്ത്തല കോവിഡ് പ്രതിരോധ കമ്മിറ്റി
കോവിഡ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത്തല കോവിഡ് പ്രതിരോധ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയില്‍ പഞ്ചായത്ത്തല പ്രസിഡന്റുമാര്‍ അധ്യക്ഷന്‍മാരായി പഞ്ചായത്ത്തല കോവിഡ് പ്രതിരോധ കമ്മിറ്റി പ്രവര്‍ത്തിക്കും. ഹോം ക്വാെൈറന്റയിനില്‍ കഴിയുന്നവരുടെ പ്രശ്നങ്ങള്‍ പരിശോധിക്കുക, രോഗലക്ഷണമുള്ളവരെ ആശുപത്രിയിലെത്തിക്കുക, ഡോക്ടറുടെ സേവനം ലഭ്യമാക്കുക, ആംബുലന്‍സ് സൗകര്യം എന്നിവയ്ക്കും മോണിറ്ററിംഗ് കമ്മിറ്റി നടപ്പാക്കും.
സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായിട്ടില്ല: പോലീസ്-എക്സൈസ്-വനം വകുപ്പുകളുടെ പ്രവര്‍ത്തനം ശക്തം
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും പോലീസിന്റെ പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ അതിര്‍ത്തി
പ്രദേശങ്ങളിലൂടെയുള്ള ആളുകളുടെ അനധികൃത കടന്നുവരവ് തടയാന്‍ പോലീസ്-എക്സൈസ്-വനം വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. നാളെ (മെയ് 13) കള്ള്ഷോപ്പുകള്‍ തുറക്കും. അവിടെ ഇരുന്ന് കഴിക്കാന്‍ അവസരമുണ്ടാവില്ല പകരം ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി പാര്‍സല്‍ സൗകര്യം ഒരുക്കും. കള്ള് ഷാപ്പുകള്‍ തുരക്കുന്ന സാഹചര്യത്തില്‍ കള്ളവാറ്റ്, അനധികൃതമായ കള്ള് ഉത്പാദനം എന്നിവ തടയാന്‍ എക്സൈസ് സജ്ജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
- Log in to post comments