Skip to main content

ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കാം

 

കോവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളോടും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന കുടുബാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരോടുമുള്ള വിവേചനം ഇല്ലാതാക്കുന്നതിനായി നെഹ്‌റു യുവകേന്ദ്ര നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിക്കുന്നു. പ്രസ്തുത സന്ദേശങ്ങളുള്ള ഓണ്‍ലൈന്‍ പോസ്റ്റര്‍ രചന, മുദ്രവാക്യ മത്സരം, ഓണ്‍ലൈന്‍ ക്വിസ്, ചുമര്‍ പരസ്യ പ്രചാരണം എന്നിവയാണ് മത്സര ഇനങ്ങള്‍. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ എന്‍ട്രികള്‍ മെയ് 26 നകം 8547300900 എന്ന വാട്‌സ് ആപ് നമ്പറിലോ, nykpalakkad2020@gmail.com ലോ സമര്‍പ്പിക്കണമെന്ന് നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547300900.  

date