Skip to main content

വാളയാർ ചെക്പോസ്റ്റ് വഴി 1417 പേർ കേരളത്തിലെത്തി

 

 ഇതര സംസ്ഥാനങ്ങളിൽ 
 നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന്        ( മെയ് 22 വൈകിട്ട് 6 വരെ)1417 പേർ  കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.898 പുരുഷൻമാരും 350 സ്ത്രീകളും 169
കുട്ടികളുമുൾപ്പെടെയുള്ളവർ 485 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 389 കാറുകൾ, 67 ഇരുചക്രവാഹനങ്ങൾ, 18 ട്രാവലറുകൾ, 9 മിനി ബസുകൾ,   1 ഓട്ടോറിക്ഷ, ഒരു ആംബുലൻസ്    എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
 

date