Skip to main content

കോവിഡ് 19 പ്രതിരോധം,  കാലവര്‍ഷം മുന്‍കരുതല്‍: അവലോകന യോഗം നാളെ

 

കോവിഡ് 19 രോഗവ്യാപനം നിലവിലെ പ്രതിരോധപ്രവര്‍ത്തനങ്ങളും കാലവര്‍ഷത്തിനു മുന്നോടിയായുള്ള മുന്‍കരുതലുകളുമായി ബന്ധപ്പെട്ട് നാളെ(മെയ് 23 ന് )ഉച്ചയ്ക്ക് 2.30 ന് കലക്ട്രേറ്റില്‍ മന്ത്രിമാരായ എ.കെ ബാലന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. 

മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്,

കോവിഡ് 19 രോഗവ്യാപനം നിലവിലെ പ്രതിരോധപ്രവര്‍ത്തനങ്ങളും കാലവര്‍ഷത്തിനു മുന്നോടിയായുള്ള മുന്‍കരുതലുകളുമായി ബന്ധപ്പെട്ട് നാളെ(മെയ് 23 ന് )വൈകീട്ട് നാലിന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ എ.കെ ബാലന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ പത്രസമ്മേളനം നടക്കും. 

date