Skip to main content

ഓണ്‍ലൈന്‍ ക്ലാസ്സ് ; മലമ്പുഴയിലെ വിവിധ കോളനികളില്‍ ക്ലാസ്സ് മുറികള്‍ സജ്ജം 

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ മലമ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ കോളനികളില്‍ ഓണ്‍ലൈന്‍ ക്ലാസ്സ് മുറികള്‍ സജ്ജമാക്കിയതായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. ആനക്കല്‍, കൊച്ചിത്തോട്, മുതിരംകുന്ന് പട്ടികവര്‍ഗ്ഗ കോളനികളിലെ 46 വിദ്യാര്‍ത്ഥികള്‍ക്കായി ആനക്കല്‍ സാമൂഹ്യ പഠനമുറിയിലും കൊല്ലംകുന്ന്, പൂക്കുണ്ട്, എലിവാല്‍ കോളനികളിലെ 32 വിദ്യാര്‍ത്ഥികള്‍ക്കായി കൊല്ലംകുന്ന് ഹെല്‍ത്ത് സബ്‌സെന്ററിലുമാണ് ഓണ്‍ലൈന്‍ ക്ലാസ്സ് സൗകര്യം ഒരുക്കിയിട്ടുള്ളത്.  മലമ്പുഴ എം.എല്‍.എയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍, പഞ്ചായത്ത് അധികൃതര്‍, പട്ടികവര്‍ഗ്ഗ വികസനവകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ മറ്റ് കോളനികളിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു.

date