Skip to main content

അയിലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം

 

ഐ.എച്ച്.ആര്‍.ഡി അനുബന്ധ സ്ഥാപനമായ അയിലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ 2020-2021 അധ്യയന വര്‍ഷത്തേയ്ക്ക് വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ്, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലേയ്ക്കും ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേയ്ക്കുമാണ് നിയമനം. അതാതു വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡ്, യു.ജി.സി, നെറ്റ്/ പി.എച്ച്.ഡി യോഗ്യത ഉണ്ടായിരിക്കണം. ഡെമോണ്‍സ്‌ട്രേറ്റര്‍/ വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്‌സ്) ഒഴിവിലേയ്ക്ക് ത്രിവത്സര ഫസ്റ്റ് ക്ലാസ് ഡിപ്ലോമ/ ഫസ്റ്റ് ക്ലാസ് ബി.എസ്.സി ഇലക്ട്രോണിക്‌സ് സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ http://casayalur.ihrd.ac.in ല്‍ നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് വിദ്യാഭ്യാസയോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ഡ് കോപ്പി സഹിതം casayalur.principal@gmail.com എന്ന മെയിലിലേയ്ക്ക് ജൂണ്‍ 9ന് വൈകിട്ട് 5 നകം സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. യു.ജി.സി, നെറ്റ/ പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895577294, 04923 241766.

date