Skip to main content

ലൈഫ് മിഷന്‍: ഭൂരഹിത, ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് അര്‍ഹത തെളിയിക്കാന്‍ വീണ്ടും അവസരം

 

 

ഗ്രാമ പഞ്ചായത്തുകളില്‍/ നഗരസഭകളില്‍ നിലവിലുള്ള ലൈഫ് മിഷന്‍ ഭൂരഹിത, ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് അവരുടെ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ അവസരം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്വന്തമായോ കുടുംബത്തിനോ ഭൂമി ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നീ രേഖകള്‍ ജൂണ്‍ എട്ട് മുതല്‍ 15 വരെ അതാത് ഗ്രാമ പഞ്ചായത്ത്/ നഗരസഭകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഈ കാലയളവില്‍ സ്വന്തമായി ഭൂമി വാങ്ങിയവര്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഒഴികെയുള്ള രേഖകള്‍ സമര്‍പ്പിക്കണം. അര്‍ഹരായവരില്‍ നിലവില്‍ ഭൂമി ഉള്ളവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് 4 ലക്ഷംരൂപ ധനസഹായം അനുവദിക്കും. അര്‍ഹരായവരില്‍ ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായം / ഫ്‌ളാറ്റ് അനുവദിക്കും.

date