Skip to main content

ഭാരതീയ ചികിത്സാ വകുപ്പ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

 

 

ഭാരതീയ ചികിത്സാ വകുപ്പ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദം) ഡോ. എസ്. ഷിബു വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ആരിഫ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയര്‍ സൂപ്രണ്ട് കെ.പി. രാജേന്ദ്രന്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീതാറാണി എന്നിവര്‍ സംസാരിച്ചു. ആശുപത്രിയില്‍ എത്തിയ 500 ലധികം രോഗികള്‍ക്ക് ഔഷധത്തൈകള്‍ വിതരണം ചെയ്തു.

date