Skip to main content

അംശകച്ചേരി ചെറുകുളം റോഡ്: 6.5 കോടിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 

 

 

അംശകച്ചേരി - ചെറുകുളം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. 650 ലക്ഷം രൂപ ചെലവിലാണ് റോഡ് പ്രവൃത്തി നടത്തുന്നത്. 5.2 കി മി നീളത്തില്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും ആധുനിക രീതിയിലുള്ള ബി എം ബി.സി നിലവാരത്തിലുള്ള റോഡാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന അധ്യക്ഷത വഹിച്ച ചടങ്ങില്‍ കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ചോയിക്കുട്ടി, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വത്സല, കക്കോടി ഗ്രാമപഞ്ചായത്ത് അംഗം ഷിബു മൈലാഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് എന്‍ജിനീയര്‍ വി പി വിജയകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

date