Skip to main content

വില്ലേജ് ഓഫീസ് സേവനങ്ങൾ ഇനി മുതൽ ഓൺലൈനിലൂടെയും

 ജില്ലയിലെ വില്ലേജ് ഓഫീസ്  സേവനങ്ങൾ ഇനിമുതൽ  ഓൺലൈനിലും ലഭ്യമാകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വില്ലേജ് ഓഫീസുകളിൽ സന്ദർശകർ ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് പരമാവധി സേവനങ്ങൾ  ഓൺലൈനാക്കുന്നത്.  വില്ലേജ് ഓഫീസിൽ നിന്നുളള സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ അക്ഷയകേന്ദ്രത്തിൽ സമർപ്പിക്കാവുന്നതാണ്. വില്ലേജ് ഓഫീസർ അംഗീകരിച്ച്  തിരിച്ചയക്കുന്നതിനനുസരിച്ച് അപേക്ഷകന് എസ്.എം.എസ്. ലഭിക്കും. തുടർന്ന് അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് പ്രിന്റ് എടുക്കാം. 

ഒരു തവണ നികുതി ഓൺലൈനായി അടച്ചവർക്ക് തുടർന്ന് നികുതി അടയ്ക്കാൻ വില്ലേജ് ഓഫീസിൽ പോകേണ്ടതില്ല. www.revenue.kerala.gov.in ലൂടെ അക്ഷയ കേന്ദ്രം മുഖേന അടയ്ക്കാവുന്നതാണ്.   കോവിഡ് 19 പ്രതിരോധനടപടികൾ കർശനമായി പാലിക്കേണ്ട സാഹചര്യം നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം.  വിവിധ സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ച ഫീസ്  നിരക്ക് അക്ഷയ സെന്ററുകളിൽ  പ്രദർശിപ്പിക്കും. വില്ലേജ് ഓഫീസ് സേവനങ്ങൾക്ക് പൊതുജനങ്ങൾ പരമാവധി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുതേണ്ടതാണ്.  പ്രത്യേക സാഹചര്യങ്ങളിൽ വില്ലേജ് ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടാൽ മാത്രം  അപേക്ഷകർ വില്ലേജ് ഓഫീസ് സന്ദർശിച്ചാൽ മതിയാകും. 

*വില്ലേജ് ഓഫീസിൽ നിന്നും ലഭ്യമാകുന്ന ഓൺലൈൻ സേവനങ്ങൾ* 

കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് , വരുമാന സർട്ടിഫിക്കറ്റ്, റസിഡൻസ് സർട്ടിഫിക്കറ്റ് , കൈവശ സർട്ടിഫിക്കറ്റ്, പൊസഷൻ  ആൻഡ് നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്,  വിധവ സർട്ടിഫിക്കറ്റ് , ബന്ധുത്വ സർട്ടിഫിക്കറ്റ്,  നോൺ ക്രിമിലിയർ സർട്ടിഫിക്കറ്റ് , അഗതി സർട്ടിഫിക്കറ്റ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ്,  വൈവാഹിക ബന്ധം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, നോൺ മാരേജ് സർട്ടിഫിക്കറ്റ്, ആശ്രീത സർട്ടിഫിക്കറ്റ്, മിശ്ര ജാതി സർട്ടിഫിക്കറ്റ്, ഇൻഡിജന്റ് സർട്ടിഫിക്കറ്റ്,   ഭൂനികുതിസർട്ടിഫിക്കറ്റ് എന്നിവയാണ് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ. 

 

date