Skip to main content

മാതൃകയായി കുടുംബശ്രീ ജനകീയ ഹോട്ടൽ

 

 

 

കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ  ദിനംപ്രതി 500 ലേറെ പേർക്ക് ഭക്ഷണം വിതരണം ചെയ്ത് മാതൃകയാവുകയാണ്.

20 രൂപക്ക് ഊണുമായി നഗരസഭയിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. എന്നാലിപ്പോൾ ഒരു ന്യൂജെൻ കോഫി ഷോപ്പിൻ്റെ തലത്തിലേക്ക് അടിമുടി മാറ്റം വരുത്തി നവീകരിച്ചിരിക്കുകയാണിവിടെചുമരുകൾ ചിത്രം വരച്ച് ആകർഷണീയാമാക്കിയതിനോടൊപ്പം മനോഹരങ്ങളായ ഇരിപ്പിടവും തയ്യാറാക്കിയിട്ടുണ്ട്. ഒരു സമയം 50 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.

കൂടാതെ  നഗരസഭയുടെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും ജനകീയ ഹോട്ടലിൽ നിന്നാണ് ഭക്ഷണം നൽകുന്നത്. നഗരത്തിൽ ഭക്ഷണം കിട്ടാതെ പ്രയാസം അനുഭവിക്കുന്നവർക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നതിന് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ അഡ്വ. കെ സത്യൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതി പ്രകാരമാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. കുടുംബശീയുടെ കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.

date