Post Category
പട്ടാമ്പി നഗരസഭ/ പഞ്ചായത്തുകളിൽ ലോക്ഡൗൺ ദീർഘിപ്പിച്ചു.
പട്ടാമ്പി താലൂക്ക് പരിധിയിൽ വരുന്ന പട്ടാമ്പി നഗരസഭ, മുതുതല, കൊപ്പം, നാഗലശ്ശേരി, ഓങ്ങല്ലൂർ, തിരുവേഗപ്പുര, തിരുമിറ്റക്കോട് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒരാഴ്ചകൂടി തുടരുമെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു.
നിയന്ത്രണങ്ങൾ നിലനിന്നിരുന്ന മറ്റ് പഞ്ചായത്തുകളെ കണ്ടെയ്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.കോവിഡ് ബാധിതർ വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 20 മുതലാണ് പട്ടാമ്പി മേഖലയിൽ നിയന്ത്രണങ്ങൾ ആരംഭിച്ചത്.
date
- Log in to post comments