Skip to main content
കെ.എസ്.ഇ.ബി പാലക്കാട് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടന്ന ഭരണഭാഷാ വാരാഘോഷം.

കെ.എസ്.ഇ.ബി ഭരണഭാഷ-മാതൃഭാഷ വാരാഘോഷത്തിന് തുടക്കമായി ഏഴ് വരെ വിവിധ മത്സരങ്ങള്‍ നടക്കും

കെ.എസ്.ഇ.ബി പാലക്കാട് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ഭരണഭാഷ-മാതൃഭാഷ വാരാഘോഷത്തിന് തുടക്കമായി. വാരാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞ എടുത്തു. പാലക്കാട് സര്‍ക്കിള്‍ തലത്തില്‍ ജീവനക്കാര്‍ക്ക് കഥ, കവിത, ഉപന്യാസം, സാഹിത്യ പ്രശ്‌നോത്തരി, കൈയ്യെഴുത്ത് തുടങ്ങി വിവിധ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വാരാഘോഷം നവംബര്‍ ഏഴിന് സമാപിക്കും. വൈദ്യുതി ഭവന്‍ പരിസരത്ത് നടന്ന പരിപാടി പാലക്കാട് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.കെ ബൈജു ഉദ്ഘാടനം ചെയ്ത് ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ രാമപ്രകാശ് അധ്യക്ഷനായി. റീജിയണല്‍ ഓഡിറ്റ് ഓഫീസര്‍ രമേഷ് ബാബു, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മുരളിധരന്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

date