Skip to main content

രുചിഭേദങ്ങളുടെ ആറന്മുള സദ്യയുമായി  പുത്തരിക്കണ്ടത്തെ 'ടേസ്റ്റ് ഓഫ് കേരള'

കാസർഗോട്ടെ ആപ്പിൾ പായസം മുതൽ ആറന്മുളയിലെ വള്ളസദ്യ വരെയുള്ള രുചിക്കൂട്ടൊരുക്കി പുത്തരിക്കണ്ടം മൈതാനത്തെ 'ടേസ്റ്റ് ഓഫ് കേരളഫുഡ് ഫെസ്റ്റ്. നാടൻ പലഹാരങ്ങൾ മുതൽ ചിക്കൻ മുസാബ ബിരിയാണി വരെ നീളുന്ന നൂറിലേറെ വിഭവങ്ങളാണ് ഇവിടെ തീൻമേശയിൽ നിരക്കുന്നത്. കോഴി പൊരിച്ചത്മുട്ടസുർക്കചീപ്പ് അപ്പംചുക്കപ്പം കോമ്പോയുടെ 'ചിക്കൻ കേരളീയ'നാണ് ടേസ്റ്റ് ഓഫ് കേരളയിലെ വേറിട്ട വിഭവംവില 150 രൂപയും.

കാഞ്ഞങ്ങാടുനിന്നുള്ള രാബിത്തയുടെ ഷിഫാ കാറ്ററിംഗിന്റെ ആപ്പിൾഡ്രൈ ഫ്രൂട്ട്‌സ്പാലട പായസത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലബാർ സ്‌റ്റൈൽ മട്ടനും ചിക്കൻ പൊള്ളിച്ചതും വറുത്തരച്ച കോഴിക്കറിയും ഇവിടത്തെ പ്രത്യേകതയാണ്.

ബിരിയാണികൾ മാത്രമായി 'കോഴിക്കോടിന്റെ മുഹബത്ത്സന്ദർശകരെ കാത്തിരിക്കുന്നു. ചിക്കൻ ലഗോൺ ദം ബിരിയാണിസ്‌പെഷ്യൽ ചിക്കൻ മുസാബ ബിരിയാണിമട്ടൻ ബിരിയാണിതലശ്ശേരി ദം ബിരിയാണി അങ്ങനെ പലതരം ബിരിയാണികളുടെ കലവറയും ഒരുക്കിയിട്ടുണ്ട്.

പ്രസിദ്ധമായ ആറന്മുള സദ്യയുടെ രുചി അനന്തപുരിക്ക് പരിചയപ്പെടുത്തുകയാണ് ചോതി കാറ്ററേഴ്സ്. ഏത്തക്കാ ഉപ്പേരിചേനചേമ്പ് ഉപ്പേരികൾഅവിയൽപഴം നുറുക്ക്വെള്ളരിക്കബീറ്റ്‌റൂട്ട് കിച്ചടികൾഅച്ചാറുകൾസാമ്പാർപുളിശ്ശേരി തുടങ്ങി 50 കൂട്ടം വിഭവങ്ങളോടെയുള്ള സദ്യ വെറും 260 രൂപയ്ക്കാണ് ഇവിടെ വിളമ്പുന്നത്. സദ്യയുടെ പെരുമ ഇവിടെ തീരുന്നില്ല. മലമുകളിൽ നിന്നുള്ള ഊട്ടുപുരക്കാർ ഒരുക്കുന്നതാവട്ടെ, 55 വിഭവങ്ങളുള്ള രാജകീയ സദ്യയാണ്.

വമ്പൻ സദ്യകൾക്കിടയിൽ കേരളത്തിന്റെ തനത് ചമ്പാഗോതമ്പ്മരുന്ന് കഞ്ഞി വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. മില്ലറ്റ് ഇനത്തിൽ പെടുന്ന തിന ബിരിയാണി 60 രൂപയാണ് നിരക്ക്. തിന കഞ്ഞിയും പായസവും കൂവരക് പൊടിയും റാഗി ഔലോസ് പൊടിയും അടക്കം വിവിധ ചെറുധാന്യ ഉത്പ്പന്നങ്ങൾക്കായും സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. 

മലയാളികൾ ഏറെ ഉപയോഗിക്കുന്ന അച്ചാറുകൾആവിയിൽ വേവിക്കുന്ന വിഭവങ്ങൾഉന്നക്കായഇലാഞ്ചിചട്ടിപത്തിരിഇറാനിപോളകിണ്ണത്തപ്പം തുടങ്ങിയ തനത് വിഭവങ്ങളുട ജനപ്രിയ വിഭവങ്ങളും അന്വേഷിച്ചെത്തുന്നവരെ കാത്തിരിക്കുന്നത്.

പി.എൻ.എക്‌സ്5308/2023

date