Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച 17 ന്
വാണിയംകുളം ഐടിഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡില്‍ അവധി ഒഴിവിലേക്ക് ഒരു താത്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. കൂടിക്കാഴ്ച 17 ന് രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്കായി അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്പ്പുകളുമായെത്തണം. ബി.വോക്/ഡിഗ്രി ( നാല് വര്‍ഷം) ഫാഷന്‍ ഡിസൈനിങില്‍/സാങ്കേതികവിദ്യയില്‍ ഒരു വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ ബി.വോക്/ഡിഗ്രി ( മൂന്ന്വര്‍ഷം) ഫാഷന്‍ ഡിസൈനിങ്/ടെക്നോളജിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ (മൂന്ന് വര്‍ഷം) ഫാഷന്‍ ഡിസൈനിങ് ടെക്നോളജിയില്‍ രണ്ട് വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ എന്‍ ടി സി / എന്‍ എ സി ഫാഷന്‍ ഡിസൈനിങ് ടെക്നോളജിയില്‍ വിജയവും മൂന്ന് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 222774
date
- Log in to post comments