Skip to main content

അപേക്ഷ ക്ഷണിച്ചു

ഒറ്റപ്പാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 21. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു/ തതുല്യ യോഗ്യതയുള്ള ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005

date