Skip to main content

വംശനാശ ഭീഷണിയുളള വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി പുനര്‍ജനി സുകൃത വനം പദ്ധതി പദ്ധതിയ്ക്ക് പട്ടഞ്ചേരി പഞ്ചായത്തില്‍ തുടക്കം

 

 

വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട്  നടപ്പാക്കുന്ന പുനര്‍ജനി സുകൃത വനവത്ക്കരണ പദ്ധതിക്ക് പട്ടഞ്ചേരി പഞ്ചായത്തില്‍ തുടക്കമായി. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, പട്ടഞ്ചേരി പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റിയും ചിറ്റൂര്‍ ഗവ. കോളേജും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. അടിമുണ്ടന്‍ എന്ന വിത്തിനം നട്ടുപിടിപ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശിവദാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ശ്മശാനത്തോടു ചേര്‍ന്ന് രണ്ടേക്കര്‍ വരുന്ന ഭൂമിയില്‍ കുളവെട്ടി, മരോട്ടി, വെള്ള കുന്തിരിക്കം, വെട്ടി, ഉണ്ടപ്പൈന്‍, കാട്ടുപത്രി, അശോകം, അടിമുണ്ടന്‍ തുടങ്ങിയ പത്തില്‍പരം ഇനത്തിലുള്ള വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളാണ് പട്ടഞ്ചേരിയില്‍ സുകൃതവനമായി പുനര്‍ജനിക്കുന്നത്. വൃക്ഷ സംരക്ഷണം, ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍, സ്‌കുളുകളില്‍ ജൈവവൈവിധ്യ ക്ലബ്ബുകള്‍ ഒരുക്കല്‍, കാവു സംരക്ഷണം, കരിമ്പന സംരക്ഷണം ഔഷധസസ്യങ്ങളുടെ സംരക്ഷണം, അരയാല്‍ സംരക്ഷണം, വംശനാശ ഭീഷണി നേരിടുന്ന നാട്ടുവൃക്ഷങ്ങളുടെയും അന്യവൃക്ഷങ്ങളുടെയും സംരക്ഷണവും പരിപാലനവും, വനവത്ക്കരണം, ഫലവൃക്ഷവത്ക്കരണം തുടങ്ങിയ വിവിധ പദ്ധതികളും പഞ്ചായത്തില്‍ നടപ്പാക്കുന്നുണ്ട്.
പഞ്ചായത്ത് ഉപാധ്യക്ഷ അനില മുരളീധരന്‍ അധ്യക്ഷയായി. ചിറ്റൂര്‍ ഗവ. കോളേജ് അസി പ്രൊഫസര്‍ ആര്‍.എച് ആരതി പദ്ധതി വിശദീകരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ ടി.റെജി, അസി പ്രൊഫസര്‍ ഡോ എ. റുബീന, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ വി. സിനിമോള്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ഭുവനദാസ്, എസ് സുകന്യ രാധാകൃഷ്ണന്‍, വി ശൈലജ പ്രദീപ്,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതാ ദേവദാസന്‍, രജിത സുഭാഷ്, ശോഭന ദാസന്‍, എസ്.ശെല്‍വന്‍, സുഷമ മോഹന്‍ദാസ്,  കെ. ചെമ്പകം,  സതീഷ് ചോഴിയക്കാട്, ഷഫാന ഷാജഹാന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ യു.കല്യാണ കൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി എം എസ് ബീന, അസി. സെക്രട്ടറി പി ഹരിദാസ്, ജൂനിയര്‍ സൂപ്രണ്ട് ഷാജി, ദേശീയ ഹരിതസേന ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് ഗുരുവായൂരപ്പന്‍,  പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.  ശരവണ കുമാര്‍, പട്ടഞ്ചേരി ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി കണ്‍വീനര്‍ എം.സന്തോഷ് കുമാര്‍, പട്ടഞ്ചേരി വില്ലേജ് ഓഫീസര്‍ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

date