Post Category
മാനേജർ കം റെസിഡൻഷ്യൽ ട്യൂട്ടർ നിയമനം: വാക്ക്-ഇൻ-ഇന്റർവ്യൂ അഞ്ചിന്
അട്ടപ്പാടി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്ക് മാനേജർ കം റെസിഡൻഷ്യൽ ട്യൂട്ടർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു എച്ച്.എസ്.ടി/ ടി.ജി.ടി തസ്തികകളിലേക്ക് പി.എസ്.സി/യു.പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പട്ടികവർഗ്ഗക്കാർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കും.ഇന്റർവ്യൂ ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് അട്ടപ്പാടി അഗളി ഐ.ടി.ഡി.പി ഓഫീസില്‍ നടക്കും. കൂടുതൽ വിവരങ്ങൾ 04924-254382 എന്ന നമ്പറിൽ ലഭിക്കും.
date
- Log in to post comments