Skip to main content
ഹരികേരളംമിഷന്‍ ഒന്നാംവാര്‍ഷികവുമായിബന്ധപ്പെട്ട് ചേര്‍ന്ന ഹരിതകേരളംമിഷന്‍ ജില്ലാ സമിതി യോഗം

ഹരിതകേരളംമിഷന്‍ ഒന്നാം വാര്‍ഷികം:  എട്ടിന് പദ്ധതിയുമായി ബന്ധപ്പെട്ട പ്രദര്‍ശനപരിപാടി 

        സര്‍ക്കാറിന്‍റെ ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ എട്ടിന് പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം നടക്കും. കൃഷി, ജലസേചനം, ശുചിത്വം ഉപസമിതികളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ്  പ്രദര്‍ശിപ്പിക്കുക. പാലക്കാട് നഗരസഭ ടൗണ്‍ഹാള്‍ അനക്സിലാണ് പരിപാടി . ജില്ലാ ശുചിത്വമിഷന്‍റെ ആഭിമുഖ്യത്തില്‍ മാലിന്യസംസ്ക്കരണ ഉപാധികളുടെ പ്രദര്‍ശനവും ഇതോടൊപ്പം ഉണ്ടാകും. പദ്ധതിയുടെ ഭാഗമായി 1828 കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തിയുളള  ഹരിതകര്‍മസേന പരിശീലനം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഒരു വാര്‍ഡിന് രണ്ടു പേര്‍ എന്ന തരത്തിലും ഒരു പഞ്ചായത്തിന് 30 പേരടങ്ങുന്ന ഹരിതകര്‍മസേനയാണ് രൂപീകരിക്കുക. ഇതുമായി ബന്ധപ്പെട്ട് ഹരിതകേരളംമിഷന്‍ ജില്ലാ സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേബറില്‍ യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു, ഹരികരേളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്ല്യാണകൃഷ്ണന്‍, ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ ബെനില ബ്രൂണോ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date