Skip to main content

 മെഡിക്കല്‍ കോളെജ് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍  മന്ത്രി എ.കെ. ബാലന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

പാലക്കാട് മെഡിക്കല്‍ കോളെജില്‍ നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഇന്ന് (ഡിസംബര്‍ 10) രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.  26 കോടി ചെലവിട്ടാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റലുകള്‍ നിര്‍മിച്ചത്. 50260 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു ഹോസ്റ്റലില്‍ 11 നിലകളാണുള്ളത്. 120 കിടപ്പ് മുറികള്‍, 20 അതിഥി മുറികള്‍, ഡൈനിങ് ഹാള്‍, അടുക്കള, വാര്‍ഡന്‍ ഓഫീസ് എന്നിവയാണ് ഹോസ്റ്റലില്‍ ഉള്ളത്. ഒരു ഹോസ്റ്റലില്‍ 200 പേര്‍ക്ക് താമസ സൗകര്യമുണ്ടാകും. ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.ബി. രാജേഷ് എം.പി. മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, പട്ടികജാതി-വര്‍ഗ വികസന വകുപ്പ് സെക്രട്ടറി ഡോ: വി.വേണു, നഗരസഭ അംഗം വി. മോഹന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.പി.റീത്ത, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

date