Post Category
സൗജന്യ സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേനയിലും അര്‍ദ്ധസൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് സൗജന്യമായി സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം നല്‍കുന്നു. പ്രായപരിധി 17 മുതല്‍ 25 വയസ്സുവരെ. യോഗ്യത പ്ലസ് ടു. രണ്ടുമാസം കോഴിക്കോട് പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്റര്‍ താമസിച്ചാണ് പരിശീലനം നല്‍കുന്നത്. ഭക്ഷണം, താമസം എന്നിവ സൗജന്യമായി ലഭിക്കും. താല്പര്യമുള്ളവര്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മൂന്ന് ഫോട്ടോയും സഹിതം ഒക്ടോബര്‍ 10 ന് രാവിലെ 11 ന് പാലക്കാട് ജില്ലാ പഞ്ചായത്തില്‍ എത്തണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 9447469280, 9447546617.
date
- Log in to post comments